Friday, March 15, 2024

അസ്ഹാബുൽ കഹ്ഫിൻ്റെ പ്രാർത്ഥന





ബഹുദൈവാരാധന നടത്തുകയും വിശ്വാസികളോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്തിരുന്ന ഒരു രാജാവിൽ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി പുറപ്പെട്ട ഒരു സംഘം ചെറുപ്പ ക്കാർ ആരും കാണാത്ത ഒരു ഗുഹയിൽ ഒളിച്ചിരുന്നു. ഈ സംഭവം സൂറഃ കാഹ്ഫിൽ വിവരിച്ചിട്ടുണ്ട്. ഗുഹയിൽ പ്രവേശിച്ച സമയം അവർ ചൊല്ലിയത്.



رَبَّنَا أَيْنَا وَلَدُنكَ رَحْمَةً وَهَيِّئْ لَنَ مِنْ أَمْرِنَا رَشَدًا

റബ്ബനാ ആതിനാ മില്ലദുൻക റഹ്‌മത്തൻ വഹയ്യിഅ് ലനാ മിൻ അംരിനാ റശദാ.

(ഞങ്ങളുടെ രക്ഷിതാവേ, നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളുടെ കാര്യത്തിൽ നേരായ മാർഗ്ഗം ഞങ്ങൾക്ക് നീ സൗകര്യ പ്പെടുത്തിത്തരികയും ചെയ്യേണമേ.)

നാം വല്ല ആപത്തിലും അകപ്പെട്ടാൽ അതിൽ നിന്നും രക്ഷനേടാനും, എന്തെങ്കിലും കാരുണ്യം ചെയ്യാനുദ്ദേശി ക്കുമ്പോഴും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ, നല്ല കാര്യങ്ങൾ അല്ലാഹു നമുക്ക് തോന്നിക്കുകയും നാം രക്ഷ പ്പെടുകയും ചെയ്യും.



Subscribe to get more videos :