Monday, March 18, 2024

കാരുണ്യത്തിന്റെ 10 ദിവസങ്ങൾ കടന്നു പോകുന്നു..; നിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കാം എന്ന് ഖുർആൻ പറഞ്ഞ 8 സ്ഥലങ്ങൾ




വിശുദ്ധ റമളാനിലെ കാരുണ്യത്തിന്റെ പത്ത് ദിവസങ്ങൾ നാമറിയാതെ കടന്നു പോകുന്നു...

لعلكم ترحمون “നിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കാം”

എന്ന് വിശുദ്ധ ഖുർആനിൽ 8 സ്ഥലങ്ങളിലാണ് പറഞ്ഞത്.

എന്താണ് അതിന് അള്ളാഹു ആധാരമാക്കിയ സൽകർമ്മങ്ങൾ എന്ന് പരിശോധിക്കുക ...

وَأَطِيعُوا اللَّـهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴿١٣٢﴾ آل عمران അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക-നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.

وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ ﴿١٥٥﴾ الأنعام ഈ ഖുര്‍ആന്‍ നാമവതരിപ്പിച്ച അനുഗൃഹീത ഗ്രന്ഥമത്രേ.




അതുകൊണ്ട് നിങ്ങളത് അനുധാവനം ചെയ്യുകയും കല്‍പനകള്‍ സൂക്ഷിക്കുകയും ചെയ്യുക; നിങ്ങള്‍ക്ക് കാരുണ്യം വര്‍ഷിക്ക പ്പെടാന്‍ വേണ്ടി.

أَوَعَجِبْتُمْ أَن جَاءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا وَلَعَلَّكُمْ تُرْحَمُونَ ﴿٦٣﴾الأعراف സ്വന്തത്തില്‍ നിന്നൊരാള്‍ മുഖേന നിങ്ങള്‍ക്കു താക്കീതു നല്‍കാനും അനുഗ്രഹം വര്‍ഷിക്കപ്പെടാനും നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്താനും വേണ്ടി രക്ഷിതാവിങ്കല്‍ നിന്നു ബോധനം കിട്ടിയതില്‍ നിങ്ങളദ്ഭുതപ്പെടുകയാണോ?

وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ ﴿٢٠٤﴾الأعراف ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക; എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യ വര്‍ഷമുണ്ടായേക്കാം.

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴿٥٦﴾النور നിങ്ങള്‍ നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും തിരുദൂതരെ അനുസരിക്കുകയും ചെയ്യുക-നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടാന്‍ വേണ്ടി.

قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ اللَّـهَ لَعَلَّكُمْ تُرْحَمُونَ ﴿٤٦﴾النمل

അദ്ദേഹം ചോദിച്ചു: എന്റെ ജനമേ നന്മക്കു മുമ്പായി തിന്മ കിട്ടാന്‍ നിങ്ങളെന്തിനു ധൃതികൂട്ടുന്നു? അല്ലാഹുവോട് നിങ്ങള്‍ പാപമോചനമര്‍ത്ഥിക്കാത്തതെന്ത്? എങ്കില്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ?

وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴿٤٥﴾يس നിങ്ങള്‍ അനുഗൃഹീതരാകാനായി മുന്നിലും പിന്നിലുമുള്ള ശിക്ഷയെപ്പറ്റി ബോധവാന്മാരാകണം എന്നു നിര്‍ദേശിക്കപ്പെട്ടാല്‍ (അവരവഗണിക്കുന്നു!)

إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْحَمُونَ ﴿١٠﴾الحجرات സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ഇരുസഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുകയും കരുണ വര്‍ഷിക്കപ്പെടാനായി അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.

അബൂ ത്വാഹിർ ഫൈസി മാനന്തവാടി اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.




Subscribe to get more videos :