Wednesday, February 21, 2024
ഇദ്ധ ഇരിക്കൽ.. ഇദ്ധ ഇരിക്കുമ്പോള്‍ കാണല്‍ വിലക്കപ്പെടാത്തവര്‍ ആരെല്ലാം?
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
അന്യ സ്ത്രീ പുരുഷന്മാര്‍ അനാവശ്യമായി പരസ്പരം നോക്കുന്നത് ഹറാമാണ്.
അത് ഇദ്ദയുടെ അവസരത്തിലും അല്ലാത്ത അവസരത്തിലും ഒരേ വിധി തന്നെയാണ്.
ഇദ്ദയുടെ അവസരത്തില്‍ മാത്രമായി കാണല്‍ വിലക്കപ്പെട്ടവരായി ആരുമില്ല.
മഹ്റമായ എല്ലാ പുരുഷന്മാരെയും ഇദ്ദയുടെ അവസരത്തിലും അല്ലാത്ത അവസരങ്ങളിലും നോക്കാവുന്നതാണ്.
അന്യസ്ത്രീ പുരുഷന്‍മാര്‍ പരസ്പരം നോക്കുന്നതിനെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ