തസ്ബീഹിൻ്റെ സവിശേഷത
അല്ലാഹു ഖുർആനിൽ പറഞ്ഞു: "ഏഴാകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും അവൻ്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യാത്ത യാതൊരു വസ്‌തുവും ഇല്ല, പക്ഷെ, അവയുടെ പ്രകീർത്തനം നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കുന്നില്ല.” (ഇസ്റാള് 44) നബി കരീം(സ) പറയുന്നു: “അല്ലാഹുവിന് ഏറ്റവും
പ്രിയങ്കരമായ വാക്യങ്ങൾ,
سبحانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബർ
എന്നീ നാല് വാക്യങ്ങളാണ്. നീ ഇവയിൽ ഏത് കൊണ്ട് തുടങ്ങിയാലും തരക്കേടില്ല.” (മുസ്‌ലിം) ഒരാൾക്ക് എത്രമാത്രം നിസ്‌കാരത്തിനു ശേഷം: ദോഷങ്ങളുണ്ടെങ്കിലും
سبحان الله
സുബ്ഹാനല്ലാഹി എന്ന് 33 പ്രാവശ്യവും,
الحمدينه
അൽഹംദുലില്ലാഹി എന്ന് 33 പ്രാവശ്യവും,
الله اكبر
അല്ലാഹു അക്‌ബർ എന്ന് 33 പ്രാവശ്യവും ചൊല്ലി
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْ قَدِيرٌ
ലാ ഇലാഹ ഇല്ലള്ളാഹു വഹ്‌ദഹുലാ ശരീക്കലഹു ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻഖദീർ
എന്നതു കൊണ്ട് നൂറ് തികച്ചാൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് മുസ്‌ലിം നിവേദനം ചെയ്ത ഹദീസിൽ കാണാം.
അതുപോലെ ഉച്ചരിക്കാൻ എളുപ്പമുള്ളതും മീസാനി (നന്മ തിന്മ തൂക്കുന്ന തുലാസ്)ൽ ഘനം തൂങ്ങുന്നതും പരമകാരുണികന് ഏറ്റവും ഇഷ്ടമുള്ള തുമായ രണ്ട് വാക്യങ്ങളാണ്:
سبحانَ اللَّهِ وَحَمْدِهِ سُبْحَانَ اللهِ الْعَظِيمِ സുബ്ഹാനല്ലാഹി വബിഹംദിഹീ സുബ്ഹാനല്ലാ ഹിൽ അളീം
(ഞാൻ അല്ലാഹുവിനെ സ്‌തുതിക്കുന്നതോ ടൊപ്പം അവന്റെ പരിശുദ്ധതയെ വാഴ്ത്തുന്നു. ഉന്ന തനായ അല്ലാഹുവിൻ്റെ പരിശുദ്ധതയെ വാഴ്ത്തു
ഇത് രാവിലെയും, വൈകുന്നേരവും നൂറ് പ്രാവശ്യം വീതം ചൊല്ലിയാൽ സ്വർഗ്ഗാവകാശിയാകൂ ന്നതാണ്.
തുർമുദിയുടെ ഒരു ഹദീസ് കാണുക. സുബ്ഹാന ല്ലാഹി എന്ന് പറയുന്നതിൻ്റെ പ്രതിഫലം മീസാനിൽ പകുതിയുണ്ടാകും. അൽഹംദുലില്ലാഹി എന്നതിൻ്റെ പ്രതിഫലം അത് നിറയെയുണ്ടായിരിക്കും. ലാ ഇ ലാഹ ഇല്ലല്ലാ എന്ന് പറയുന്നത് യാതൊരു മറയും കൂടാതെ നേർക്കു നേരെ അല്ലാഹുവിൻ്റെ അടുത്ത് എത്തുന്നതാണ്.
നാം ഈ ഭൂലോകത്ത് പിറന്നു വീഴുമ്പോൾ ആദ്യം കേൾക്കുന്ന അല്ലാഹു അക്‌ബർ എന്ന തക്ബീറും അവസാനത്തെ കലിമയും അവന്റെ പ്രകീർത്തനങ്ങൾ തന്നെ.