സൂറഃ വാഖിഅ
ഇത് ഐശ്വര്യത്തിൻ്റെ അദ്ധ്യായമാണ് എന്ന് റസൂൽ കരീം(സ) പറഞ്ഞിരിക്കുന്നു. ഏതൊരാൾ എല്ലാ രാത്രി യിലും സൂറത്ത് വാഖിഅ ഓതുന്നുവോ അവന് ഒരി ക്കലും ദാരിദ്ര്യം പിടിപെടുകയില്ല എന്ന് ബൈഹഖി റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ അനസ്(റ) നിവേദനം ചെയ്യുന്നു.
നബി(സ) അരുളി: "നിങ്ങളുടെ ഭാര്യമാർക്ക് സൂറ ത്തുൽ വാഖിഅ പഠിപ്പിച്ചു കൊടുക്കുക. തീർച്ചയായും അത് ഐശ്വര്യത്തിൻ്റെ സൂറത്താണ്.” (ഇബ്നുഅദിയ്യ്) ദാരിദ്ര്യം ഒരു വലിയ പ്രശ്‌നമാണ്. അതിനെതിരെ ജാഗരൂകരാകാൻ അവിടുന്ന് കൽപ്പിക്കുകയും ചെയ്തിരി ക്കുന്നു. അഥവാ സ്വത്ത് മുഴുവൻ ദീനിന് ചിലവഴിക്കാൻ മുതിർന്ന ചിലരെ നബി(സ) തടഞ്ഞതായി ചരിത്രത്തിൽ കാണാം. കാരണം, മുഴുവനായും വിതരണം ചെയ്താൽ മക്കൾ തെരുവിലിറങ്ങേണ്ടി വരും. കടുത്ത ദാരിദ്ര്യം ചില പ്പോൾ അവിശ്വാസത്തിലേക്ക് നയിക്കും എന്ന് നബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുമ്പ് പല ആളുകളും മക്കളെ വധിച്ചിരുന്നു. അതിനെ തിരെ ഖുർആൻ ആഞ്ഞടിച്ചു: "ദാരിദ്ര്യം ഭയന്ന് നിങ്ങൾ മക്കളെ വധിക്കരുത്. കാരണം ആകാശഭൂമികളിൽ അല്ലാഹു ഭക്ഷണം നൽകിയിട്ടില്ലാത്ത ഒരു ജീവിയുമില്ല.” ദാരിദ്ര്യം എന്നും പ്രശ്നമാണ്. ഒരു അത് നിർമ്മാർജ്ജനം ചെയ്യാൻ ജനങ്ങൾ സാമൂഹ്യമായും വ്യക്തിപരമായും പ്രവർത്തിക്കേണ്ടതുണ്ട്. ആഹാര ത്തിനു വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയും സ്ഥിരമായി വാഖിഅ സൂറഃ പാരായണം ചെയ്യുകയും ചെയ്താൽ തീർച്ചയായും അവരുടെ ദാരിദ്ര്യം അല്ലാഹു ഇല്ലായ്‌മ ചെയ്യും. അതുകൊണ്ടാണ് റസൂൽ(സ) ഈ അദ്ധ്യായം പാരായണം ചെയ്യാൻ ജന ങ്ങളോട് ഉപദേശിച്ചിരിക്കുന്നത്.