Tuesday, February 20, 2024

ഇവ ചൊല്ലിയാൽ ഭയം നീങ്ങി മനഃസമാധാനം ലഭിക്കുക തന്നെ ചെയ്യും.





ഭയം മനുഷ്യസഹജമാണ്. ചിലർക്ക് അത് കൂടിയും കുറഞ്ഞുമിരിക്കും. തൻ്റെ ജീവനും സ്വത്തിനും, സന്താനങ്ങൾക്കും മറ്റും വല്ല അപായവും നേരിട്ടേക്കുമോ എന്ന് വിചാരിച്ച് ചിലർ സദാഭീതിയോടെ കഴിയുന്നത് കാണാം.

ജീവിതത്തിൽ പിശാചിൻ്റെ ഉപദ്രവങ്ങൾ നേരിടുക വഴി പരലോക ജീവിതം മോശമായി പോകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ടാകും.

ഏതായാലും ഭയം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ അയാൾക്ക് പിന്നെ യാതൊരു മനസ്സമാധാനവും സ്വസ്ഥതയും ഉണ്ടായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ.

പേടി കൂടിയത് കാരണം,ചിലർ ഉറക്കത്തിൽ പലതും വിളിച്ചു പറയുന്നതും സർവ്വസാധാരണമാണ്.

ഭയം കൊണ്ട് മരിക്കുന്നവരുമുണ്ട്.

വളരെയധികം സാമ്പത്തിക ശേഷിയുണ്ടായിട്ടും, മനസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്തവരും വിരളമല്ല.



എന്നാൽ, സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം കഠിനവും, അനാവശ്യവുമായ ഭയത്തിനവകാശമില്ല.

അവൻ്റെ എല്ലാ കാര്യങ്ങളും സർവ്വലോക രക്ഷിതാവിൻ്റെ സംരക്ഷണത്തിലാണ്.

അവൻ ആ കാര്യങ്ങളൊക്കെയും അല്ലാഹുവിൽ അർപ്പിക്കുകയും ചെയ്യും.

എന്നാലും, മനുഷ്യമനസ്സിനെ മഥിക്കുന്ന ഭയങ്ങളകറ്റാൻ ഒരു സത്യവിശ്വാസിക്ക് പല ഉപായങ്ങളുമുണ്ട്.

ആയത്തുൽ കുർസിയ്യും, ആമനറസൂലും ഓതൽ അതിൽ വളരെ പ്രധാനമാണ്.

വിശ്വാസത്തോടെ പ്രതീക്ഷയോടെ ഇത് ചൊല്ലിയാൽ തീർച്ചയായും ഭീതി അവനെ വിട്ടൊഴിയും.



ഇവക്ക് പുറമെ ഭയമുളവാകുന്ന സമയങ്ങളിൽ നബി കരീം(റ) ചൊല്ലിയിരുന്നതും, സ്വഹാബത്തിന് നിർദ്ദേശിച്ചിരുന്നതുമായ ഏതാനും പ്രാർത്ഥനകൾ ചുവടെ കൊടുക്കുന്നു.

ഇവ ചൊല്ലിയാൽ ഭയം നീങ്ങി മനഃസമാധാനം ലഭിക്കുക തന്നെ ചെയ്യും.



يا حَيُّ الْقَيُّومُ بِرَحْمَتِكَ أَسْتَغِيثُ

യാഹയ്യു യാഖയ്യും ബിറഹ്‌മതിക അസ്‌ഗ്വീസു. (എന്നെന്നും നിലകൊള്ളുന്നവനും, സർവ്വചരാചരങ്ങളെയും നിലനിർത്തുന്നവനുമായ അല്ലാഹുവേ, നിൻ്റെ കാരുണ്യം മുഖേന ഞാനിതാ സഹായം തേടുന്നു.)



Subscribe to get more videos :