Friday, February 23, 2024
ഖുര്‍ആന്‍ ഉള്ള വസ്തു ചുമക്കുന്നതിന്‍റെ നിയമങ്ങൾ
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
മറ്റു ചരക്കിനോടൊപ്പം ഖുര്‍ആന്‍ ചുമക്കാന്‍ പ്രത്യേക നിയമങ്ങളൊന്നുമില്ല.
ഖുര്‍ആനിന്‍റെ ബഹുമാനം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് മാത്രം. മറ്റു ചരക്കിനോടൊപ്പം ഖുര്‍ആന്‍ ചുമക്കാന്‍ വുദൂഉം നിര്‍ബന്ധമില്ല.
എന്നാല്‍ ഖുര്‍ആന്‍ ചുമക്കുക എന്നാണ് ലക്ഷ്യമെങ്കില്‍ വുദൂ നിര്‍ബന്ധമാണ്.
മറ്റു വസ്തുക്കളോടൊപ്പമാണെങ്കിലും വുദൂ ഇല്ലാതെ ഖുര്‍ആന്‍ ചുമക്കുന്നത് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ