Sunday, January 21, 2024

മെൻസ്ട്രുവൽ കപ് ഉപയോഗം ഹറാമാണോ ? menstrual cup haramano ?





അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ സദാ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇസ്തിഹാളത്കാരി ഒരോ ഫർള് നിസ്കാരത്തിനും ഗുഹ്യ ഭാഗം കഴുകി ശുദ്ധി വരുത്തി പരുത്തി തിരുകി ഒരു തുണി കഷ്ണം കൊണ്ട് കെട്ടി / പാഡ് വെച്ച് വുളൂഅ് ചെയ്തു നിസ്കരിക്കണം എന്നാണല്ലോ. ഇത് കൊണ്ടെല്ലാം ഉദ്ദേശിക്കപ്പെടുന്നത് മാക്സിമം രക്തം ലീക്കാകുന്നത് തടയുക എന്നതാണ്.



മെൻസ്ട്രുവൽ കപ് ഉപയോഗിക്കൽ കൊണ്ട് ഒരു പെണ്ണിന് ആരോഗ്യപരമായി ബിദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കുകയും അത് മുഖേന രക്തം പുറത്തേക്ക് വരാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് തന്നെ മതിയാകുന്നതാണ്. പിന്നീട്, ഓരോ ഫർള് നിസ്കാര സമയത്ത് കപ്പിലുള്ള രക്തം ഒഴിവാക്കി കപ്പും ഗുഹ്യഭാഗവും കഴുകി വുളൂഅ് ചെയ്ത് നിസ്കരിച്ചാൽ മതി.

മെൻസ്ട്രുവൽ കപ്പിന്‍റെ ക്വാലിറ്റിക്കനുസരിച്ച് ബ്ലഡ് ലീക്കാകുന്നവയും പാഡിനെക്കാളും നല്ല രീതിയിൽ രക്തം ഒലുക്കുന്നത് തടയുന്നവയും ഉണ്ട് .

കൂടുതൽ അറിയുവാൻ നാഥൻ തുണക്കട്ടെ



Subscribe to get more videos :