Tuesday, March 28, 2023

നമ്മുടെ സ്വന്തം ഭാര്യയെ സ്വര്‍ഗത്തിലും ഭാര്യ ആയി കിട്ടുമോ?








അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹൂറികളെ കുറിച്ചുള്ള വാഗ്ദാനമല്ലാത്ത മുഴുവന്‍ വാഗ്ദാനങ്ങളും സ്ത്രീകളെ കൂടി ഉള്‍കൊള്ളുന്നതാണ്. ആണായാലും പെണ്ണായാലും ശരി സല്‍കര്‍മങ്ങള്‍ ചെയ്തവരുടെ പ്രതിഫലം നാം പാഴാക്കികളയില്ലെന്ന് അള്ളാഹു പറയുന്നു. സത്യവിശ്വാസികള്‍കും വിശ്വാസിനികള്‍കും താഴ്വാരത്തിലൂടെ അരുവികളൊഴുകുന്ന തോട്ടങ്ങളും നല്ല വീടുകളും അള്ളാഹു വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അള്ളാഹു ഖുര്‍ആനിലൂടെ ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ നല്‍കുകയെന്നത് പ്രകൃതി തന്നെ അംഗീകരിക്കാത്തതാണ്. സ്വന്തം ഭാര്യയെ തന്നെ അള്ളാഹു സ്വര്‍ഗത്തില്‍ ഇണയാക്കിത്തരുമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.



Subscribe to get more videos :