Monday, May 16, 2022

ഗുഹ്യഭാഗത്ത് കാണുന്ന നനവ് നജസാണോ? അത് നജസാണെങ്കില്‍ വസ്ത്രത്തിലായാല്‍ നിസ്കാരത്തിന് കുഴപ്പം വരില്ലേ?




അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ
ഗുഹ്യഭാഗത്ത് കാണുന്ന നനവ് ത്വാഹിറാണ്, നജസല്ല. വിയര്‍പ്പിന്‍റെയും മദ്’യിന്‍റെയും ഇടയിലായി തോന്നിപ്പിക്കുന്നതും ഗുഹ്യഭാഗത്തു നിന്ന് കുളിയുടെ സമയത്ത് കഴുകല്‍ നിര്‍ബന്ധമില്ലാത്ത പരിധിയില്‍ നിന്ന് പുറപ്പെടുന്നതുമായ വെളുത്ത നിറമുള്ള വെള്ളമാണിത്. കുളിയുടെ സമയത്ത് കഴുകേണ്ട ഭാഗങ്ങളിലുള്ള നനവ് ത്വാഹിറാണെന്നത് പറയേണ്ടതില്ലല്ലോ. ഗുഹ്യാവയവത്തിന്‍റെ അകഭാഗവും കഴിഞ്ഞുള്ല സ്ഥലത്ത് നിന്ന് പുറപ്പെടുന്നവയെല്ലാം നജസാണ് (ഫത്ഹുല്‍ മുഈന്‍ - ശുറൂതുസ്സ്വലാത്ത്). നജസല്ലാത്ത നനവ് വസ്ത്രത്തിലായാല്‍ അതു നിസ്കാരത്തിന് ഭംഗം വരുത്തുന്നില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

Subscribe to get more videos :