Saturday, April 9, 2022

കണ്ണേറും പ്രതിവിധിയും.ഉപകാരപ്രദമായ അറിവ്





അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളിൽ പെട്ടതാണ ശാരീരികാവയവങ്ങൾ. ഇവയിൽ വളരെ വലിയ സ്ഥാനമാണ് കണ്ണ് അർഹിക്കുന്നത്. 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. പക്ഷെ, കണ്ണ് എന്ന മഹത്തായ അനുഗ്രഹവും ചിലപ്പോൾ മറ്റുള്ളവർക്ക് വിനയാകാറുണ്ട്. അതാണ് കണ്ണേറ്. എന്താണ് കണ്ണുമെന്നും അതിന്റെ പ്രതിവിധിയെന്തെന്നും പരിശോധിക്കാം. ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നു. ചിത്ത പ്രകൃതിയുള്ളവരിൽനിന്ന് അസൂയയുടെ കലർപ്പോടെ ന തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത് (ഫതഹുൽ ബാരി 10/210). ഇമാം നവവി (റ) ഉദ്ധരിക്കുന്നു. കണ്ണറുകാരൻ അത് ഏൽക്കുന്നവനോട് അഭിമുഖമാകുമ്പോൾ അല്ലാഹു ഉണ്ടാക്കുന്ന കെടുതി



മാത്രമാണ് അവിടെ സംഭവിക്കുന്നത് (ശറഹു മുസ്ലിം 7/427). ആത്മാക്കളിൽ ചിലതിനുണ്ടാകുന്ന ദുർഗുണമാണ് കണ്ണേറ്. ഇതിൽ കണ്ണിന്പുറം പ്രവർത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങൾ നമുക്കിടയിലുണ്ടല്ലോ. തത്ത്വത്തിൽ ഇതെല്ലാം കണ്ണേറിൽ പെട്ടതാണ്. ഫലത്തിൽ, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കൽ വിവരിക്കപ്പെട്ട വസ്തുവിൽ അവന്റെ ആത്മാവേറെന്നു വരാം. ബാഹ്യാവയവങ്ങളിൽ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേർത്തിപ്പറയുന്നത്. ബോധപൂർവ്വമോ യാദൃച്ഛികമായോ കണ്ണാ സംവിക്കാം. ചിലപ്പോൾ ഇത് കണ്ണേറുകാരനിൽതന്നെ തിരിച്ചേൽക്കാനും സാധ്യതയുണ്ട്.



അബൂഹുറൈറ (റ) യിൽ നിന്നും നിവേദനം: പ്രവാചകൻ പറഞ്ഞു: കണ്ണേറ് യാഥാർത്ഥ്യമാണ് (ബുഖാരി, മുസ്ലിം), ഉമ്മു സലമ (റ) യിൽ നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടിൽ വെച്ചു മുഖത്ത് നിറപ്പകർച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: അവൾക്കു നിങ്ങൾ മന്ത്രിക്കുക. കാരണം, അവൾക്ക് കണ്ണറേറ്റിട്ടുണ്ട് (ബുഖാരി, മുസ്ലിം). ഇബ്നു അബ്ബാസിൽ നിന്നും നിവേദനം. പ്രവാചകൻ പറഞ്ഞു: കണ്ണേറ്



ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കിൽ കണ്ണൂരിന് കഴിയുമായിരുന്നു. (മുസ്ലിം). കണ്ണ് തടയാൻ പല മാർഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകൻ ബിൻയാമിനെ മറ്റു പത്തു മക്കൾക്കൊപ്പം ഈജിച്ചിലേക്ക് യാത്രയാക്കുമ്പോൾ അവർക്കു നൽകിയ ഉപദേശത്തിലൂടെ ചെയ്തത്. യഅഖൂബ് നബി പറഞ്ഞു. "പ്രിയമക്കളെ നിങ്ങൾ ഒറ്റക്കവാടത്തിൽ കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക. ഈ ഖുർആൻ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകൾ വ്യക്തമാക്കുന്നത്. തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിർദ്ദേശം എന്ന് (ബുർതുബി : 5/158, റാസി : 9/176, റുഹുൽ മആനീ : 13/15). ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു.



കണ്ണേറ് ഏൽക്കാൻ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോൾ ഉസ്മാൻ (റ) പറഞ്ഞു. അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങൾ കറുപ്പിക്കുക ബഗവിയുടെ ശറഹുസ്സുന്നഃ 13/115, മിർഖാത്ത് 4/502). കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിർദ്ദേശം. പ്രസ്തുത കണക്കുഴിയിലല്ലാതെ കവിൾതടത്തിൽ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാൽ, നിർമാണത്തിലിരിക്കുന്ന വീടുകൾക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശിൽപവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിധമാണ്.



കണ്ണേറുകാരൻ തനിക്ക് കൗതുകമായി തോന്നുന്ന വല്ലതും കാണുമ്പോൾ അതിൽ ബറകത്തിനായി പ്രാർത്ഥിക്കുന്നത് കണ്ണൂറിന്റെ കെടുതി തടയാനുള്ള മാർഗങ്ങളിലൊന്നാണ്. ഇങ്ങനെ ചെയ്യൽ അദ്ദേഹത്തിനു സുന്നത്താണ്. ഇമാം മാലിക് (റ) നിവേദനം ചെയ്യുന്ന ഒരു ഹദിസിൽ കാണാം: സ ബിൻ ഹുനൈഫിന്റെ പുത്രൻ അബൂ ഉമാമ (റ) വിവരിക്കുന്നു: സ ബിൻ ഹുനൈഫ് കളിക്കുന്നതു കണ്ട് ആമി ബിൻ റബീഅ ഇങ്ങനെ പറഞ്ഞു: ഹൊ, എത്ര മനോഹരമായ ശരീരം ഇതു പോലെ ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. താമസിയാതെ സൽ ബോധരഹിതനായി വീണു.



വിവരമറിഞ്ഞ പ്രവാചകൻ ദേഷ്യപ്പെട്ടുകൊണ്ട് ആമിറിനോട് പറഞ്ഞു: നിങ്ങളോരോരുത്തർ എന്തിനുവേണ്ടിയാണ് തന്റെ സഹോദരനെ വധിക്കുന്നത്. അദ്ദേഹത്തിനുവേണ്ടി ബാകത്തിന് പ്രാർത്ഥിക്കുകയാണ് വേണ്ടിയിരുന്നത്. ഏതായാലും, അദ്ദേഹത്തിനുവേണ്ടി കഴുകുക. ഇതേതുടർന്നു ആമിർ (റ) തന്റെ മുഖവും കൈകളും കാൽമുട്ടുകളും രണ്ടു കാലിന്റെ അഗ്രങ്ങളും വസ്ത്രത്തിന്റെ ശരീര സ്പർശിയായ അടിഭാഗവും കഴുകി ഒരു പാത്രത്തിലാക്കി അത് സിനുമേൽ ഒഴിച്ചപ്പോൾ അദ്ദേഹം സുഖം പ്രാപിക്കുകയും സഹയാത്രികരുടെ കൂടെ യാത്ര തുടരുകയും ചെയ്തു (മുവത്വ 2/938). കണ്ണേറിന്റെ കാര്യം നമുക്ക് അജ്ഞാതമായതുപോലെ അതിന്റെ പ്രതിവിധിയായി നിർദ്ദേശിക്കപ്പെട്ടതിലെ രഹസ്യങ്ങളും അജ്ഞാതമാണ്.



നബിയും സ്വഹാബത്തും ഇമാമുകളും നിർദ്ദേശിച്ച മാർഗങ്ങൾ യുക്തിചിന്തക്കു വിധേയമാക്കാതെ സ്വീകരിക്കുകയേ വഴിയുള്ളൂ. കണ്ണേറ് വിഷമമനുഭവിക്കുമ്പോൾ മന്ത്രം ഒരു മരുന്നാണ്. ഉമ്മു സലമ (റ) യുടെ വീട്ടിൽ വെച്ചു നബി കണ്ട സ്ത്രീയുടെ മുഖത്തെ നിറപ്പകർച്ച കണ്ണേറുമൂലമാണെന്നും അതിന് പരിഹാരമായി നബി നിർദ്ദേശിച്ചത് മന്ത്രമായിരുന്നുവെന്നും നേരത്തെ പറഞ്ഞുവല്ലോ. മന്ത്രത്തിൽ ഏറ്റവും ഫലപ്രദമായത് സൂറത്തുൽ ഫലഖും സൂറത്തുന്നാസും ഓതി മന്ത്രിക്കലാണെന്നു മുഫസ്സിറുകൾ അഖപ്പെടുത്തിയിട്ടുണ്ട്.



കണ്ണേറു സത്യമാണെന്നു മതപ്രമാണങ്ങൾകൊണ്ടു സ്ഥിരപ്പെട്ടിട്ടും മുഅ്തസിലീ പ്രസ്ഥാനത്തിന്റെ നായകൻ അബു അലിയ്യുൽ ജുബ്ബായി ഇതിനെ ശക്തമായി നിഷേധിക്കുന്നു. കണ്ണേറ് അന്ധവിശ്വാസമാണെന്നു പറയുന്നവർ ബ്ബായിയെ പിൻപറ്റുന്നവരാണ്. ഇവർക്കെതിരെ ഇബ്നുൽ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു. പ്രമാണങ്ങളെ കുറിച്ചു വിവരമില്ലാത്തവരും ബുദ്ധികുറഞ്ഞവരുമായ ചിലർ കറിനെ തള്ളിക്കളഞ്ഞു. യഥാർത്ഥമല്ലാത്ത, അന്ധമായ ചില ധാരണകൾ മാത്രമാണ് അതെന്ന് അവർ വിധിയെഴുതി. ബുദ്ധിയും പ്രമാണവും സ്ഥിരീകരിക്കുന്നത് അറിയാൻ കഴിയാത്ത പരമാലിനികളാണവർ.



അകക്കണ്ണിന്റെ മറ കട്ടിയുള്ളവരും കടുത്ത പ്രകൃതക്കാരും ആത്മാക്കളെക്കുറിച്ചും അവയുടെ വ്യവഹാരങ്ങളെക്കുറിച്ചും യാതൊന്നും അറിയാത്തവർ മാത്രമേ ഇങ്ങനെ പറയും വിവിധ മതക്കാരും പ്രസ്ഥാനക്കാരുമായ നേതാക്കൾ വരെ കറ്റ് അംഗീകരിച്ചവരാണ്. അവരാരും അത് തള്ളിക്കളഞ്ഞവരല്ല. അത് എങ്ങനെ നടക്കുന്നുവെന്നതിലേ അവർക്ക് തർക്കമുള്ള സാദൽ മആദ്: 4/144 ആലസി തന്റെ റൂഹുൽ മആനിയിൽ പറയുന്നു. ഏതൊരു കാര്യവും യാഥാർത്ഥ്യമാകുന്നതിനു പിന്നിലെ ആത്യന്തിക കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മാത്രമാണെന്നതും അവൻ വേണ്ടുക വെച്ചതുമാത്രമേ



സംഭവിക്കുകയുള്ളുവെന്നതും അല്ലാത്തത് സംഭവിക്കില്ലായെന്നതും അരിപ്പെട്ടതാണ്. എന്നാൽ, കാണ്ണേറിന്റെ പ്രേതിഫലന കാര്യത്തിലെ അല്ലാഹുവിന്റെ ഹിക്മത്ത് എന്താണെന്നു നമുക്ക് അജ്ഞാതമാണ് (റൂഹുൽ മആനീ 13/18). പുത്തനാശയക്കാരായ ഇബ്നു ഖയിലും ആലസിയും കണ്ണേറ് സത്യമാണെന്ന് പ്രഖ്യാപിച്ചവരാണ്.



Subscribe to get more videos :