Saturday, April 9, 2022

ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കേണ്ട മാസം





ഖുർആൻ ഇറക്കപ്പെട്ട റമദാൻ മാസം" എന്നാണ് വിശുദ്ധ മാസത്തിന് അല്ലാഹു പറഞ്ഞ വിശേഷണം. അതു തന്നെയാണ് റമദാനിന്റെ ഏറ്റവും പ്രധാന പ്രത്യേകതയും അവതരിച്ചു എന്നതാണ് റമദാനി മാസങ്ങളുടെ തലവനാക്കിയതെങ്കിൽ, അതവതരിച്ച രാത്രിയായ ലൈലത്തുൽ ഖദ്ർ മുപ്പതിനായിരം രാത്രിയേക്കാൽ ശ്രേഷ്ഠപ്പെടാനുണ്ടായ കാരണവും മറ്റൊന്നല്ല. അങ്ങനെയെങ്കിൽ, ഈ ഖുർആൻ റമദാൻ പാരസ്പര്യം വിശ്വാസികളോട് വിളിച്ചുപറയുന്നതെന്തെന്നു അധികം പറഞ്ഞു സമർത്ഥിക്കേണ്ടതില്ല. റമദാൻ മാസത്തിൽ ഖുർആനിനോടു കൂടുതൽ കൂടുതൽ അടുത്തു നില്ക്കു എന്ന് തന്നെ.



ഖുർആൻ എന്ന പദം തന്നെ ധ്വനിപ്പിക്കുന്നത് ഏറെ പാരായണം ചെയ്യപ്പെടുന്ന ചെയ്യപ്പെടേണ്ട ഗ്രന്ഥമാണത് എന്നാണ്. റമദാനിലായാലും അല്ലെങ്കിലും അത്യധികം പുണ്യമേറിയ കർമ്മമാണത്. റമദാനിലായാൽ ഈ പുണ്യത്തിന്റെ ഇട്ടികൾ പറയേണ്ടതുമില്ല.
തിരുനബി (സ്വ) പറഞ്ഞു: “അല്ലാമാവിന്റെ ഗ്രന്ഥത്തിൽ നിന്നൊരാൾ ഒരക്ഷരം



പാരായണം ചെയ്താൽ അതിനു പകരം ഒരു നന്മ ചെയ്തു പ്രതിഫലം അയാൾക്ക് ലഭിക്കും. പൊതുവെ ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം (എല്ലാം കൂടി) ഒന്ന് എന്നല്ല ഞാൻ പറയുന്നത്. പ്രത്യുത, അലിഫ് ഒരക്ഷരമാണ്, ലാം ഒരക്ഷരമാണ്, മീം ഒരക്ഷരമാണ്. (തുർമുദി). മറ്റൊരു ഹദീസ്: “നിങ്ങൾ ഖുർആൻ പാരായണം ചെയ്തു. കാരണം, നിശ്ചയമത് അന്ത്യനാളിൽ അതിന്റെയാളുകൾക്ക് ശിപാർശയുമായി വരും" (മുസ്ലിം). മറ്റൊന്ന് പള്ളിയിൽ പോയി അല്ലാഹുവിന്റെ കിതാബിൽ നിന്ന് രണ്ടായത്തുകൾ പാരായണം ചെയ്യുന്നത് രണ്ടു തികഞ്ഞ ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. മുന്നായത്തുകൾ എന്നു ഒട്ടകങ്ങളേക്കാളും നാലായത്തുകൾ നാല് ഒട്ടകങ്ങളേക്കാളും അങ്ങനെയങ്ങനെ.” (മുസ്ലിം) ഒന്നുകൂടി ഖുർആൻ പാരായണം ഭൂമിയിൽ വെളിച്ചവും ആകാശത്തിൽ പ്രശസ്തി നല്കുന്ന കാലം
ആണെന്നാണ് അബദറി(റ)യോട് തിരുനബി(സ്വ) ഉപദേശിച്ചത്. (ഇബ്നുഹിബാൻ). ഇങ്ങനെ ഖുർആൻ പാരായണത്തെ പ്രകീർത്തിക്കുന്ന ഒട്ടനേകം തിരുവചനങ്ങൾ കാണാം.
പാരായണ നിയമങ്ങളെല്ലാം പാലിച്ചു മധുരമുള്ള സ്വരത്തിൽ ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ മനസ്സിലേക്കു ചെയ്തിറങ്ങുന്നൊരു നാംഗീതസുഖം അനിർവ്വചനീയം തന്നെയാണ്. അങ്ങനെ താനാണ് തിരുനബി (സ്വ) ഉപദേശിച്ചിട്ടുള്ളതും. " ഖുർആൻ പാരായണം സംഗീതാത്മകമാക്കാത്തവർ നമ്മിൽ പെട്ടവനല്ല. (ബുഖാരി). അതിമനോഹരമായി ഖുർആൻ പാരായണം ചെയ്ത അബൂ മൂസ അൽ-അഷ്അരി(റ)യോട് "താങ്കൾക്ക് ദാവൂദ് കുടുംബത്തിന്റെ വീണയാണല്ലോ ലഭിച്ചിട്ടുള്ളത്' (ബുഖാരി, മുസ്ലിം) എന്ന് പ്രശംസിച്ചതും ഇതിനോട് ചേർത്ത് വായിക്കണം.



എന്നാൽ, ഖുർആൻ ഓതുന്നതിൽ പ്രയാസപ്പെടുന്നവരും വിഷമിക്കേണ്ടതില്ല. അവർക്ക് രണ്ടു കൂലിയാണ്. ഓരുന്ന കൂലിയും പ്രയാസപ്പെടുന്ന കൂലിയും. നബി (സ്വ) പറഞ്ഞു: “ ഖുർആൻ പാടവത്തോടെ പാരായണ ചെയ്യുന്നവർ അത്യുന്നതരായ മാലാഖമാരുടെ കൂടെയാണ്. എന്നാൽ കപിത്തടഞ്ഞ് പാരായണം ചെയ്യുന്നവൻ രണ്ടു കൂലിയാണ്. (ബുഖാരി, മുസ്ലിം) അതോടൊപ്പം അർത്ഥം അറിഞ്ഞും ചിന്തിച്ചു കൊണ്ടും വേണം വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ. “അവർ ഖുർആനിലേക്ക് ചിന്തിക്കുന്നില്ലേ" എന്ന് ഖുർആൻ തന്നെ നിരവധി സ്ഥലങ്ങളിൽ ചോദിക്കുന്നുണ്ട്.



എന്നാൽ അർതാം അറിഞ്ഞു ഓതിയാലേ പ്രതിഫലം ലഭിക്കൂ എന്നില്ല. അർത്ഥമൊന്നും അറിയാതെ വെറും പാരായണം നടത്തിയാലും പ്രതിഫലം നല്കപ്പെടും. ഇത്, തുർമുദിയുടെ ഉപര്യുക്ത ഹദീസിൽ നിന്ന് രാം വ്യക്തമാകും. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നൊരാൾ ഒരക്ഷരം പാരായണം ചെയ്താൽ ഒരു നന്മ ചെയ്ത പ്രതിഫലം ലഭിക്കും എന്ന് പറഞ്ഞതിനു ശേഷം അലിഫ് ഒരക്ഷരമാണ്. ലാം ഒരക്ഷരമാണ്, ഒരക്ഷരമാണ് എന്നുകൂടി തിരുനബി(സ്വ) പറയുന്നുണ്ട്. അതായത്, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നാണ് താൻ ഓതുന്നത് എന്നു കരുതി ഒരാൾ 'അലിഫ്' എന്ന് മാത്രം ഉച്ചരിച്ചാൽ തന്നെ പ്രതിഫലം ലഭിക്കും എന്നല്ലേ തിരുനബി (സ്വ) പറഞ്ഞത്. 'അലിഫ്' എന്നു പദത്തിനു അല്ലെങ്കിൽ 'ലാം' എന്ന പദത്തിനു പ്രത്യേകം അർത്ഥങ്ങൾ പറയപ്പെടുന്നുമില്ല. അഥവാ അർത്ഥം ഇല്ലെങ്കിലും - അല്ലെങ്കിൽ അറിയില്ലെങ്കിലും - പാരായണം ചെയ്താൽ പ്രതിഫലം നൽകപ്പെടും എന്നർത്ഥം. അറബി ഭാഷ അറിയാത്തവർ പരിഭാഷയാണ് വായിക്കേണ്ടത് എന്ന പ്രചരണത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.



വിശുദ്ധ ഖുർആൻ നെഞ്ചോട് കൂടുതൽ ചേർത്തുപിടിക്കേണ്ട മാസമാണ് വിശു റമദാൻ. റമദാനിലെ എല്ലാ രാത്രിയിലും തിരുനബി (സ്വ) ജിബ്രീലമായി ഖുർആൻ അവലോകനം നടത്താറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം) വിശുദ്ധ മാസത്തെ ഖുർആൻ മാത്രമായി നീക്കിവയ്ക്കുകയായിരുന്നു സച്ചരിതരായ പൂർവ്വഗാമികളും. മാലിക് ബിൻ അനസ്(റ), റമദാൻ പിറ കണ്ടാൽ പിന്നെ ഹദീസും മറ്റു വിജ്ഞാനീയങ്ങളും മാറ്റിവച്ചു ഖുർആൻ പാരായാണയത്തിൽ മുഴുകിയിരിക്കുമായിരുന്നു. സാധാരണ ഏഴു ദിവസം കൊണ്ട് ഒരു ഖത്തം (ഖുർആൻ പൂർണ്ണമായും പാരായണം ചെയ്യുക) തീർക്കാറുള്ള ഖതാദ(റ) റമദാനായാൽ അത് മനു ദിവസം കൊണ്ടും അവസാനത്തെ പായായാൽ ഒരൊറ്റ ദിവസംകൊണ്ടും നിർത്തിരുന്നുവത്രെ. ഒരു ദിവസം തന്നെ ഒന്നും രണ്ടുമല്ല അതിലധികം പ്രാവശ്യം ഖത്തം തീർക്കാറുണ്ടായിരുന്ന അനേകമാളുകളെക്കുറിച്ച് ഇമാം നവവി(റ)തിബ്യാനിൽ പറയുന്നുണ്ട്. ഇതിൽ സംശയിക്കേണ്ടതൊന്നുമില്ല. സമയത്തിൽ പ്രത്യേകം ബറകത്ത് ലഭിച്ച മഹാന്മാരായിരുന്നു അവർ.



നമ്മുടെ ആയുസ്സ് മുഴുവൻ ഉപയോഗിച്ചാലും ഒന്നു വായിച്ചു തീർക്കാൻ പോലും കഴിയാത്തത്ര ഗ്രന്ഥങ്ങൾ അവർ രചിച്ചിട്ടുണ്ടെന്നു നാം സമ്മതിക്കുന്നുണ്ടല്ലോ. എന്നാൽ മുസ്ഹഫ് എടുത്ത് ആദ്യം മുതൽ അവസാനം വരെ വഴിക്കുവഴിയായി ഒതിയാൽ മാത്രമേ ഖുർആൻ പാരായണം ആ എന്ന തെറ്റിദ്ധാരണയും ഇതോടൊപ്പം നിക്കേണ്ടതുണ്ട്. പ്രതിഫലം വാരിക്കൂട്ടാനുള്ള വലിയ സാധ്യതയുടെ മുന്നിൽ അടയ്ക്കുമായി നിൽക്കുന്നത് ഈ തെറ്റിദ്ധാരണയാണ്. അവിടവിടെയായി കാണാതെ അറിയാവുന്ന ആയത്തുകളും ചെറിയ സൂറത്തുകളും ഓതാവുന്നതാണ്. നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടയിലും വണ്ടി ഡ്രൈവ് ചെയ്യുമ്പോഴും അതുപോലുള്ള മറ്റു ജോലിത്തിരക്കിനിടയിലും ഖുർആൻ ഒരിയായി ഏറെയേറെ പുണ്യം നേടാം. അല്ലാഹു അഗ്രഹിക്കട്ടെ, സ്വീകരിക്കട്ടെ.



Subscribe to get more videos :