ഇൽ വരും എന്നാൽ, പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങളെ തൊട്ട് വിട്ട് നിൽക്കുക എന്നാണ്. നോമ്പ് കൊണ്ട് ആമിയമായും സാംസ്കാരികമായും സാമൂഹികമായും വൈദ്യപരമായും ഒരുപാട് ഗുണമേന്മകൾ ലഭിക്കാനുണ്ട്. നോമ്പ് നോൽക്കുന്ന നേരത്ത് ശരീരത്തിന്റെ എല്ലാ ആന്തരിക അവയവങ്ങളും വിശ്രമിക്കുന്നു. ഭക്ഷ്യഭോജനം ഇല്ലാത്തതിനാൽ ഹൃദയത്തിന്റെ പ്രവർത്തനവും ചെറിയ തോതിൽ മാത്രമേ നടക്കുകയുളളു. ആയതിനാൽ രക്തസമ്മർദ്ദത്തെ തൊട്ട് പൂർണമായും മോചനം ലഭ്യമാകും. മിക്ക രോഗങ്ങൾക്കും കാരണം ക്രമരഹിതമായ ഭോജനമാണ്. അത് കൊണ്ട് തന്നെയാണ് ഭിഷഗ്വരന്മാർ രോഗികളോട് അന്നപാനിയങ്ങൾ നിയന്ത്രിക്കാനും പരിമിതിപ്പെടുത്താശം നിർദേശിക്കുന്നത്. സത്യത്തിൽ ഇവിടെയും അല്ലാഹു തന്റെ അടിമകളോട് ഒരു നിശ്ചിത സമയത്ത് അന്നപാനീയത്തെ പാടേ ഉപേക്ഷിക്കാൻ കൽപിക്കുമ്പോൾ അവൻ തന്റെ അടിമകളോട് കൂടുതൽ കരുണാമയനാവുകയാണ്.
ഇതിന് പുറമേ നോമ്പിനെ ഒരു ആരാധനയായി കൂടി തന്റെ അടിമകളിൽ നിന്ന് സ്വീകരിക്കുമ്പോൾ അവന്റെ സ്നേഹത്തിന്റെയും കരുണയുടെയും വാതായനങ്ങൾ കൂടുതൽ പ്രകടമാവുകയാണ് ചെയ്യുന്നത്. മനുഷ്യൻ തന്റെ ശരിരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഭക്ഷിക്കുമ്പോൾ അധികമായി വരുന്ന ഭക്ഷണപദാർത്ഥങ്ങൾ ആമാശയത്തിന്റെ അടിത്തട്ടിൽ കുമിഞ്ഞുകൂടുകയും, അതിനെ തുടർന്ന് മാറാരോഗങ്ങൾക്കും ദഹനീയങ്ങളുടെ നശീകരണത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് അതിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൃദയത്തിനും കരളിനും ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തുന്നതാണ്. ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ച, ദഹക്കേട് സംബന്ധമായി വരുന്നു, ഉയർന്ന രക്തസമ്മർദ്ദം, രക്തധമനികളുടെ സ്തംഭനം ഷുഗർ, മാംസസന്ധാനം, കരൾവീക്കം തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് വ്രതത്തിലൂടെ ശമനം നേടാൻ സാധിക്കും. വ്രതമനുഷ്ഠിക്കു... ആയുരാരോഗം കൈവരിക്കു എന്ന പ്രവാചകവചനം ഇതിലേക്ക് വിരൽ ചൂണ്ടുന്നതായിരിക്കാം. ഇതിന് പുറമെ നോമ്പ് കൊണ്ട് ഒരുപാട് ഗുണമേന്മകൾ ആധുനിക വൈദ്യശാസ്ത്രം എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ആമാശയ ക്രമപ്പെടുത്താനും ചകളിൽനിന്ന് മുക്തമാക്കാനും കൊഴുപ്പിനെ ലഘൂകരിക്കാനും പൊണ്ണത്തടി കുറക്കാനും വ്രതാനുഷ്ഠാനം കൊണ്ട് സാധ്യമാകുമത്രെ. വധം. രോഗപ്രതിരോധം വിശ്വാസപരമായ ദൃഢത കൈവരിക്കാനും തെറ്റുകളിൽ നിന്ന് വിദൂരത പാലിക്കാനുമാണ് അല്ലാഹു ഈ സമൂഹത്തിനും മുൻകാല സമൂഹങ്ങൾക്കും വ്രതം നിർബന്ധമാക്കിയത്. ഒരു തലത്തിൽ വ്രതം ആത്മീയപരിപോഷണത്തിന് വഴിവെക്കുമ്പോൾ മറുവശത്ത് ശാരീരികമായ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാണ് അത്. (1) പ്രസം പ്രതിരോധ ഗ്രന്ഥികളെ ശക്തിപ്പെടുത്തുന്നത് കാരണം കോശങ്ങളെ കാർന്നുതിന്നുന്ന ഒരുപാട് രോഗങ്ങൾക്ക് തടയിടുന്നു. അവയിൽ പ്രധാനമായ കാൻസറിനെ തടയുന്നതിൽ നോമ്പ് അനൽപമായ പങ്ക് വഹിക്കുന്നുണ്ടത്രെ. (2) കൊഴുപ്പിനെയും പൊണ്ണത്തടിയെയും കൊട്ടുള്ള പ്രതിരോധം: നോമ്പ് നോൽക്കുന്ന പകൽ വേളകളിൽ പേശികളിലും കരളിലും സൂക്ഷിക്കപ്പെടുന്ന ഷുഗർ അംശങ്ങൾ കൊണ്ട് ശക്തി സംഭരിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഷുഗർ അരങ്ങളുടെ രൂപീകരണത്തിന് വേണ്ടി ശരീരം കൊഴുപ്പിനെ വലിച്ചെടുക്കുകയും അത് കാരണം കൊഴുപ്പിന്റെ അളവിൽ കുറവ് വരികയും ചെയ്യുന്നു. (3) മൂത്രക്കല്ലിൽ നിന്നുള സംരക്ഷണം: നോമ്പ് കാരണം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയുകയും തുടർന്ന് മൂത്രത്തിലുണ്ടാകുന്ന ഉയർന്ന അളവിലുള്ള കാൽസ്യത്തിന്റെ ഘടകങ്ങളെ ലഘൂകരിക്കുയും ചെയ്യുന്നു. ഇതിന് പുറമെ ദിനേന 36 പ്രാവശ്യം നടക്കുന്ന മൂത്ര ഗ്രന്ഥികളുടെ രക്ത ശുദ്ധീകരണ പ്രവർത്തനത്തെ കുറക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന്റെ തോത് കൂടുംതോറും അതിന്റെ പ്രവർത്തനം കൂടും. ബ്രിട്ടൻ ന്യൂട്രീഷൻ എന്ന ജേർണലിൽ വന്ന ഗവേഷണഫലം നോമ്പ് രക്തത്തിലുളള ഭക്ഷ്യാംശങ്ങളെ ശുദ്ധീകരിക്കുന്നതിൽ മതഗ്രന്ഥികളുടെ പ്രവർത്തനത്തെ ലഘൂകരിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു. അത് പോലെ നോമ്പുകാരുടെ മൂത്രത്തിൽ മുത്രരോഗികളുടെ അടുക്കൽ കാണപ്പെടുന്ന പ്രോട്ടോൺ പോലുളള അംഗങ്ങൾ കണ്ടെത്താത്തതും ഇതിന് ഉപോൽബലകമായി വർത്തിക്കുന്നുണ്ട്. (4) വ്രതം വൈകാരിക തൃഷ്ണയെ കുറക്കും. നോമ്പ് കാരണം ശരീരത്തിലടങ്ങിയിട്ടുള ഹോർമോണുകൾ കുറയുകയും അതിലൂടെ വികാരവിചാരങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിക്കുകയും ചെയ്യുമത്രെ, നിങ്ങളിൽ ആർക്കെങ്കിലും കുടുംബ ജീവിതം നയിക്കാനുള്ള ഭൌതികമായ ശേഷി ഇല്ലെങ്കിൽ അവൻ വ്രതമനുഷ്ഠിക്കട്ടെ (ബുഖാരി) എന്ന പ്രവാചകവചനം ഇത് തന്നെയാണല്ലോ പറഞ്ഞുവെക്കുന്നത്. ഇത്തരം മഹത്വമേറിയതും മേന്മയേറിയതുമായ ഒരു ആരാധനാണ് വ്രതം. അത് കൊണ്ട് തന്നെ നോമ്പ് ആത്മീയവ ശാരീരികവുമായ ഭൂത കൈവരിക്കാൻ വേണ്ടി അല്ലാഹു കനിഞ്ഞേകി അനുഗ്രഹമാണെന്ന് പറയാതെ വയ്യ.