Tuesday, March 29, 2022

ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങൾ













ലോകത്തെല്ലായിടത്തും എല്ലാ കാലത്തും മതബോധമുള്ള എല്ലാ സമൂഹങ്ങളും വ്രതം പുണ്യകർമവും ദൈവസാമീപ്യത്തിനുള്ള ആരാധനാകർമവുമായി ആചരിക്കുന്നു. മുസ്ലിം സമൂഹത്തിന് നോമ്പ് എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുർആൻ വചനം ഈ വസ്തുത കൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്: "സത്യവിശ്വാസികളേ, നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർക്ക് നിർബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” (2:183) എല്ലാ മതങ്ങളിലും വ്രതമെന്ന അനുഷ്ഠാനം നിലവിലുണ്ടെങ്കിലും പല മതങ്ങളിലും അവ എത്രയെന്നോ എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ഇസ്ലാം മതകാര്യങ്ങളിലെന്ന പോലെ വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തിലും നിശ്ചിതവും നിർണിതവുമായ രൂപങ്ങളും നിഷ്ഠയും നിശ്ചയിച്ചു. ഇസ്ലാമിന്റെ അടിസ്ഥാനപരമായ നിർബന്ധ കർമങ്ങളിലൊന്നാണ് നോമ്പ്. നബി(സ) പറയുന്നു: "ഇസ്ലാം അഞ്ചു കാര്യങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൽ, നിസ്കാരം മുറ പ്രകാരം നിർവഹിക്കൽ, സകാത്ത് കൊടുക്കൽ, റമദാൻ വ്രതമെടുക്കൽ, ഹജ്ജ് നിർവഹിക്കൽ എന്നിവയാണവ. (ബുഖാരി)




വിശുദ്ധ ഖുർആൻ പറയുന്നു: "ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്." (2:185) പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും ഉപേക്ഷിക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപം. നോമ്പിന്റെ രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസർഗം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.പുലരിയുടെ വെളുത്ത ഇഴകൾ കറുത്ത ഇഴകളിൽ നിന്ന് തെളിഞ്ഞുകാണുമാറാകുന്നതു വരെ. നിങ്ങൾ വ്രതം പൂർണമായും അനുഷ്ഠിക്കുകയും ചെയ്യുക” (2:187). പ്രഭാതം മുതലാണ് വ്രതമാരംഭിക്കുന്നത്. പ്രഭാതത്തിന് തൊട്ടു മുമ്പ് ലഘുഭക്ഷണം അത്താഴമായി കഴിക്കൽ നബിചര്യയിൽ പെട്ടതാണ്. നബി(സ) പറയുന്നു: "നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തിൽ അനുഗ്രഹമുണ്ട്” (ബുഖാരി, മുസ്ലിം).

വ്രതം ആത്മവിശുദ്ധിക്ക് : 

എന്തിനുവേണ്ടിയാണ് നോമ്പ് ഒരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. ഏതൊരു ആരാധനാകർമത്തിന്റെയും ആത്യന്തിക ലക്ഷ്യം മരണാനന്തര ജീവിതം വിജയപ്രദമാവുകയും സ്വർഗപ്രവേശം ലഭിക്കുകയും ചെയ്യുക എന്നതാണ്. നോമ്പിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. നബി(സ) പറയുന്നു: ”സ്വർഗത്തിന് റയ്യാൻ എന്ന ഒരു കവാടമുണ്ട്.
പാപപങ്കിലമായ ജീവിതവുമാണല്ലോ. ആത്മാർഥമായ വ്രതമെടുക്കുന്നതിലൂടെ ഈ തടസ്സം നീങ്ങുന്നതാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. റമദാൻ മാസത്തിൽ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താൽ അയാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് (ബുഖാരി) അവിടുന്ന് ഉണർത്തുകയുണ്ടായി.



ഉയിർത്തെഴുന്നേൽപു നാളിൽ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. നോമ്പുകാർ എവിടെ എന്ന ചോദ്യമുണ്ടാകും. അപ്പോൾ അവർ എഴുന്നേറ്റു വരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോമ്പുകാർ പ്രവേശിച്ചുകഴിഞ്ഞാൽ വാതിൽ അടയ്ക്കപ്പെടും. (ബുഖാരി) സ്വർഗപ്രവേശനത്തിന് തടസ്സമായി നിൽക്കുന്നത് മനുഷ്യരുടെ തിന്മകളും നോമ്പുകാരന്റെ ശരീരാവയവങ്ങൾ മുഴുവൻ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളിൽനിന്നു നോമ്പുകാർ വിട്ടുനിൽക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിനു തുല്യമാണ് പരദൂഷണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മനുഷ്യമനസിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമർപ്പിക്കുന്ന തീവ്രപരിശീലനം കൂടിയാണ് വ്രതം. ദേഹേച്ഛകൾക്ക് വിലങ്ങിടാത്തതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ അനുദിനം പ്രത്യക്ഷമാണ്. സ്വഗൃഹത്തിൽ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുമ്പോഴും അല്ലാഹുവിന്റെ കൽപ്പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതൽ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഇതിലൂടെ അറിയുന്നു. പട്ടിണിക്കെതിരെയുള്ള ധാർമിക പോരാട്ടത്തിന് ഇതവർക്ക് ശക്തിയേക്കും. അല്ലാഹു മനുഷ്യനു കനിഞ്ഞു നൽകിയ സമ്പത്തിൽ മറ്റു സഹോദരൻമാർക്കും അവകാശമുണ്ട്. അത് കൊടുത്തുവിട്ടാനാണ് പ്രപഞ്ചനാഥൻ സകാത്ത് നിർബന്ധമാക്കിയത്. പാവപ്പെട്ടവന്റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സമ്പത്തിൽനിന്നു നൽകാൻ എല്ലാവരും തയാറായാൽ സമൂഹത്തെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാനാകും.



ഇല്ലാത്തവനെ നരകമോചനത്തിന്റേതുമാണ്. ഇതെല്ലാം ഭക്തിയോടെ കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ ശ്രമിക്കേണ്ടതുണ്ട്.
സഹായിക്കാനും കാരുണ്യപ്രവർത്തനങ്ങൾക്കു മനുഷ്യനെ പ്രേരിപ്പിക്കാനും ഐക്യവും സഹവർത്തിത്വവും സ്നേഹവും ഊട്ടിയുറപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കുന്നു. നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് കഴിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ ഇസ്ലാം മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നു. നോമ്പിലെ ആദ്യത്തെ പത്തു ദിവസം കാരുണ്യത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത്
അറിവിന്റെ സന്ദേശമാണ് ഖുർആൻ ലോകത്തിനു നൽകുന്നത്. അറിവിന്റെ മാസം കൂടിയാണ് റമദാൻ. ഈ മാസത്തിൽ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാത്രിയെ അല്ലാഹു മനുഷ്യർക്ക് അനുഗ്രഹമായി നൽകിയിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്ന ഈ രാവിലാണ് ഖുർആനിന്റെ അവതരണമുണ്ടായത്. ഒരൊറ്റ രാത്രികൊണ്ടു മനുഷ്യന് ഉന്നതസ്ഥാനം നേടാനാവുന്ന അവസരം അതിലൂടെ അല്ലാഹു നൽകുകയുണ്ടായി. അവസാന
പത്തിലെ ഒറ്റപ്പെട്ട രാവിലാണ് ലൈലത്തുൽ ഖദ്റിന്റെ
അനുഗ്രഹമുണ്ടാവുകയെന്നാണ് ഹദീസുകൾ വ്യക്തമാക്കുന്നത്.



കൂടുതൽ പ്രാർഥനാനിരതമാകേണ്ട സമയമാണ് റമദാൻ. മനുഷ്യരുടെ രക്ഷാകവചമായാണ് നോമ്പിനെ കാണേണ്ടത്. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ മറ്റു മാസങ്ങളേക്കാൾ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയിൽ കൂടുതൽ നിസ്കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഇസ്ലാമിന്റെ ചരിത്രത്തിലെ നിർണായക ഏടായ ബദർ യുദ്ധമെന്ന ധാർമിക പോരാട്ടം നടന്നത് റമദാൻ പതിനേഴിനാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ)യെയും അനുയായികളെയും ശത്രുക്കൾ തുല്യതയില്ലാത്തവിധം പീഡിപ്പിച്ചു. നിവൃത്തിയില്ലാതെ അവർക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെയും ശത്രുക്കളുടെ പീഡനം അസഹനീയമായപ്പോൾ ആൾബലത്തിലും ആയുധബലത്തിലും തങ്ങളേക്കാൾ എത്രയോ ഇരട്ടി വരുന്ന എതിരാളികളുടെ സൈന്യത്തെ വിശ്വാസത്തിന്റെ ശക്തി കൈമുതലാക്കി യുദ്ധം ചെയ്തു നിലംപരിശാക്കി. പ്രവാചകൻമാരെ പരീക്ഷിച്ചതുപോലെ അല്ലാഹു നോമ്പിലൂടെ നമ്മെയും പരീക്ഷിക്കും. അതിൽ വിജയിക്കാൻ നാം തയാറെടുക്കണം.





Subscribe to get more videos :